അഭിറാം മനോഹർ|
Last Modified വെള്ളി, 10 ഫെബ്രുവരി 2023 (19:47 IST)
ഹിൻഡൻബർഗ് റിസർച്ചിനെതിരെ അദാനി ഗ്രൂപ്പ് കമ്പനികൾ നിയമനടപടിക്ക്. കേസ് നടത്താൻ വാച്ച്ടെൽ എന്ന നിയമ സ്ഥാപനവുമായി ധാരണയിലെത്തിയതായാണ് ബിസിനസ് ലോകത്ത് നിന്നും വരുന്ന പ്രധാനവാർത്ത. അമേരിക്കയിലെ വൻകിട കോർപ്പറേറ്റുകൾക്കായി കേസുകൾ വാദിക്കുന്ന സ്ഥാപനമാണ് വാച്ച്ടെൽ.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്ന സമയത്ത് തന്നെ റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. പലകോണുകളിൽ നിന്നും ഇതിനെ പറ്റി ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് വാച്ച്ടെല്ലുമായി ധാരണയിലായ വിവരം പുറത്തുവരുന്നത്. അതേസമയം ഇന്നും അദാനി ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.