8,200 പഞ്ചസാര അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|

കേന്ദ്ര സര്‍ക്കാര്‍ 8,200 ടണ്‍ അസംസ്കൃത പഞ്ചസാര കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ചു. അമേരിക്കയിലേക്കാണ് ഇത് കയറ്റിയയയ്ക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പൊതുവിപണിയില്‍ വില്‍പ്പനയ്ക്കായി വച്ചിരുന്ന പഞ്ചസാരയില്‍ നിന്നാണ് ഈ 8,200 ടണ്‍ കയറ്റുമതി ചെയ്യുന്നത്. വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ കാര്യാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.

ഇന്ത്യന്‍ ഷുഗര്‍ എക്സിം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന ഏജന്‍സിയാണ് ഈ പഞ്ചസാര കയറ്റുമതി ചെയ്യുന്നത്. 2007-08 ലെ പഞ്ചസാര സീസണിലെ പഞ്ചസാര കയറ്റുമതി 35 ലക്ഷം ടണ്‍ കവിഞ്ഞിട്ടുണ്ട്. ഇത് 40 ലക്ഷം ടണ്‍ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബറിലാണ് ഈ സീസണ്‍ അവസാനിക്കുന്നത്.

ഇതുവരെ കയറ്റുമതി ചെയ്ത 35 ലക്ഷം ടണ്ണില്‍ 22 ലക്ഷവും അസംസ്കൃത പഞ്ചസാരയാണ്. 2006-07 ലെ മൊത്തം കയറ്റുമതി 17 ലക്ഷം ടണ്‍ ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :