ഔഡി ‘ആർഎസ് 7 പെർഫോമെൻസ്’ ഇന്ത്യൻ വിപണിയില്‍

ഔഡി ആർഎസ് 7 പെർഫോമൻസ് എത്തി

audi, Audi RS 7 Performance ഔഡി, ആർഎസ് 7 പെർഫോമെൻസ്
സജിത്ത്| Last Updated: വെള്ളി, 11 നവം‌ബര്‍ 2016 (11:31 IST)
ഔഡി ‘ആർഎസ് 7 പെർഫോമെൻസ്’ ഇന്ത്യൻ വിപണിയിലെത്തി. 1,59,65,000 രൂപയാണ് പുതിയ പെർഫോമൻസ് കാറിന്റെ ഡൽഹി ഷോറൂം വില.

605 എച്ച്പി കരുത്തുള്ള 3993 സിസി എൻജിനാണ് പുതിയ കാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ എൻജിന് ഓവർബൂസ്റ്റ് ഫങ്ഷനുള്ളതിനാൽ 700 എൻഎം ടോർക് 750 എൻഎം വരെയായി ഉയർത്താൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.

പുതിയ പെർഫോമൻസ് കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിലേക്കെത്താന്‍ വെറും 3.7 സെക്കൻഡ് മാത്രമാണ് ആവശ്യം. മണിക്കൂറിൽ 305 കിലോമീറ്ററാണ് ഈ പുതിയ കാറിന്റെ പരമാവധി വേഗം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :