Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (11:52 IST)
ക്ഷീര കർഷരെ സഹായിക്കുന്ന തരത്തിൽ പുതിയ ആവശ്യങ്ങളുമായി എത്തുന്ന സ്റ്റാർട്ട് അപ്പുകളെ കയ്യഴിഞ്ഞ് സഹായിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇത്തരം സ്റ്റാർട്ട് അപ്പുകളിൽ മുതൽ മുടക്കിന്റെ 60 ശതമാനം വരെയാണ്
കേന്ദ്ര സർക്കാർ സഹായം നൽകുന്നത്. രഷ്ട്രീയ കാമധേനു ആയോഗ് ഇതിനായി 500 കോടി നീക്കിവച്ചുകഴിഞ്ഞു.
ചാണകത്തിന്റെയും ഗോമുത്രത്തിന്റെയും വിപണി സാധ്യത ഉപയോഗപ്പെടുത്തുന്ന പുതിയ അശയങ്ങൾക്ക് കൂടുതൽ സഹായങ്ങൾ നൽകും എന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭ് കതിരിയ പറഞ്ഞു. കറവ വറ്റിയ പഴുക്കളെ ക്ഷീരകർക്ക് ലാഭകരമായി ഉപയോഗപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനുമാണ് പുതിയ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്.