ചിലവു കുറഞ്ഞ 4ജിയുമായി ബിഎസ്എൻഎൽ

കൊച്ചി| VISHNU N L| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (09:05 IST)
റിലയൻസ് ജിയോ, എംടിഎസ് തുടങ്ങിയ സ്വകാര്യ ടെലികോം സേവന ദാതാക്കള്‍ കുറഞ്ഞ ചിലവില്‍ 4ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നതിനിടെ ബി‌എസ്‌എന്‍‌എല്ലും 4ജി സേവനത്തിലേക്ക് കാലുവയ്ക്കുന്നു. കുറഞ്ഞ നിരക്കിൽ 4ജി സേവനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിഹ്ചിരിക്കുന്നത്. ഇതിനാല്‍ മെച്ചപ്പെട്ട ഇന്റർനെറ്റ് വേഗം‌‌ ഉറപ്പാക്കാനായി റിലയന്‍സ്, എം‌ടി‌എസ് എന്നിവരുമായി ടവര്‍ ഷെയറിംഗിന് ധാരണയിലേര്‍പ്പെടാനാണ് ബി‌എസ്‌എന്‍‌എല്‍ തീരുമാനം.

റിലയൻ‍സ് ജിയോയുമായുള്ള ചർച്ചകളാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ‌രാജ്യവ്യാപകമായി വൈഫൈ ഹോട്ട്സ്പോട്ടുകളുടെ എണ്ണം വർധിപ്പിച്ചും കൂടുതൽ മെച്ചപ്പെ‍ട്ട ഇന്റർനെറ്റ് സേവനം ഉപയോക്താക്കൾക്കു ലഭ്യമാക്കുന്ന പദ്ധതിക്കും ബിഎസ്എൻഎൽ തുടക്കമിട്ടിരുന്നു. ഇപ്പോഴുള്ള വൈഫൈ ഹോട്ട്സ്പോട്ടുകളുടെ വേഗം വർധിപ്പിക്കാനും ബിഎസ്എൻഎൽ പദ്ധതി തയാറാക്കുന്നുണ്ട്.

വിവിധ മാർഗങ്ങളിലൂടെ മെച്ചപ്പെട്ട ഇന്റർനെറ്റ് സേവനം ഉപയോക്താക്കൾക്കു നൽകുകയാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഇതിലൂടെ സ്വകാര്യ ടെലികോം ദാതാക്കളുടെ മത്സരത്തെ നേരിടാമെന്നാണു കണക്കു കൂട്ടൽ. ബ്രോഡ്ബാൻഡ് സേവനങ്ങളുടെ കുറഞ്ഞ വേഗത രണ്ട് എംബിപിഎസാക്കി ഉയർത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :