46 പ്രധാന പോളിസികള്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പറേഷന്‍ പിന്‍വലിക്കുന്നു

ആലപ്പുഴ| WEBDUNIA| Last Modified ചൊവ്വ, 30 ജൂലൈ 2013 (08:52 IST)
PRO
46 പ്രധാന പോളിസികള്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പറേഷന്‍ (എല്‍ഐസി) പിന്‍വലിക്കുന്നു. ഇന്‍ഷുറന്‍സ്‌ റഗുലേറ്ററി ആന്‍ഡ്‌ ഡവലപ്മെന്റ്‌ അതോറിറ്റിയുടെ (ഐആര്‍ഡിഎ) നിര്‍ദേശങ്ങള്‍ക്കനുസരിച്ചു പുതിയ പോളിസികള്‍ ആരംഭിക്കുന്നതിനാണ് പ്രധാന പോളിസികളായ ജീവന്‍ സരള്‍, ജീവന്‍ ആനന്ദ്‌ അടക്കമുള്ളവ പിന്‍വലിക്കുന്നത്‌.

ഇന്‍ഷുറന്‍സ്‌ നിയമങ്ങളില്‍ കാതലായ മാറ്റങ്ങളോടെയാണ്‌ എല്‍ഐസി പോളിസികള്‍ പുതുക്കുന്നത്‌. പുതിയ പോളിസികള്‍ വരുന്നതോടെ പഴയ പോളിസികളുടെ പേരടക്കം പിന്‍വലിക്കണമെന്നാണ്‌ ഐആര്‍ഡിഎയുടെ നിര്‍ദേശം. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ പോളിസികള്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇനി മുതല്‍ പോളിസി പ്രീമിയം തുകയുടെ 3.09% സേവന നികുതി ഉപഭോക്‌താക്കള്‍ അടയ്ക്കേണ്ടി വരും. ഇതുവരെ എല്‍ഐസിയാണ്‌ ഇത്‌ അടച്ചിരുന്നത്‌. എന്തായാലും ജനങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ പോളിസികളാണ് എല്‍‌ഐസി പിന്‍‌വലിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :