എസ്‌യുവി വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ടൊയോട്ട റഷ്; ക്രെറ്റയും ക്യാപ്ച്ചറും വിയര്‍ക്കുമോ ?

എസ്‌യുവി വിപണി പിടിക്കാൻ ഇന്ത്യയിലെത്തുമോ ടൊയോട്ടയുടെ പുതിയ റഷ്

suv, toyota ,  Toyota Rush , maruthi s cross, rheno duster, hyundai creta എസ്‌ യു വി, ടൊയോട്ട, ടൊയോട്ട റഷ് , മാരുതി എസ് ക്രോസ്, റെനോ ഡസ്റ്റര്, ഹ്യുണ്ടേയ് ക്രേറ്റ
സജിത്ത്| Last Modified ബുധന്‍, 29 നവം‌ബര്‍ 2017 (11:31 IST)
ഇന്ത്യന്‍ വാഹന വിപണിയിലെ ഹോട്ട് സെഗ്മെന്റായ കോംപാക്റ്റ് എസ്‌യുവി ശ്രേണിയില്‍ ശ്രദ്ധേയ സാന്നിധ്യമാകാന്‍ എത്തുന്നു. കോംപാക്റ്റ് എസ്‌യുവിയായ റഷ് ആയിരിക്കും ഇന്ത്യന്‍ വിപണിയിലേക്കായി 2018ഓടെ ടൊയോട്ട പുറത്തിറക്കുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന.

ജാപ്പനീസ്, മലേഷ്യന്‍, ഇന്തോനേഷ്യന്‍ വിപണികളില്‍ ടൊയോട്ടയുടെ ബഡ്‌ജെറ്റ് ബ്രാന്‍ഡായ ദെയ്ഹാറ്റ്‌സുവിന്റെ ലേബലിലാണു റഷ് പുറത്തിറങ്ങുന്നത്. അല്‍പം വലിപ്പമുള്ള കോംപാക്റ്റ് എസ്‌യുവിയായിരിക്കും റഷ്. പെട്രോള്‍, ഡീസല്‍ എന്നീ വകഭേദങ്ങളുണ്ടാകും.

ഇന്ത്യയില്‍ മാരുതി എസ് ക്രോസ്‍, റെനോ ക്യാപ്ച്ചര്‍, തുടങ്ങിയ വാഹനങ്ങളമായി മത്സരിക്കാനെത്തുന്ന റഷിന് 8 ലക്ഷം മുതലായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മലേഷ്യന്‍ മാര്‍ക്കറ്റിലുള്ള റഷിന് 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്.

കോംപാക്റ്റ് എസ്‌യുവിയാണെങ്കിലും നാലുമീറ്ററില്‍ താഴെയായിരിക്കില്ല വാഹനത്തിന്റെ വലിപ്പം. ഏഴു പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. രാജ്യത്തു പലഭാഗങ്ങളിലും 2000 സിസിയില്‍ അധികം വലിപ്പമുള്ള ഡീസല്‍ എന്‍ജിനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പുനഃപരിശോധിക്കാന്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ ആലോചിക്കുന്നുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :