ടെയോട്ട കാമ്‌റിയ്ക്ക് ശക്തനായ എതിരാളി; ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ് ഇന്ത്യയിലേക്ക്

ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ് വേര്‍ഷന്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു.

Honda Accord Hybrid, toyota camry ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ്, ടെയോട്ട കാമ്‌റി
സജിത്ത്| Last Modified തിങ്കള്‍, 25 ജൂലൈ 2016 (11:01 IST)
ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ് വേര്‍ഷന്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. പരീക്ഷണാര്‍ത്ഥമാകും വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുകയെന്നും ഈ സീസണില്‍ തന്നെ വാഹനത്തെ വിപണിയില്‍ പ്രതീക്ഷിക്കാമെന്നുമാണ് പുറത്ത് വരുന്ന സൂചനകള്‍.

ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ വിജയമായാല്‍ പ്രധാന എതിരാളിയായ ടെയോട്ട കാമ്‌റി ഹൈബ്രിഡിനാകും വന്‍ തിരിച്ചടി സംഭവിക്കുന്നത്. പ്രീമിയം ഹൈബ്രിഡ് എന്ന നിലയില്‍ വന്‍ വിജയം നേടിയ വാഹനമാണ് ടെയോട്ടയുടെ കാമ്‌റി.

കുടുതല്‍ മികച്ച ഡിസൈനുമായാണ് അക്കോര്‍ഡ് ഇത്തവണ എത്തുന്നത്. എക്‌സ്റ്റീരിയറിലും ആഡംബരത്തിന് മുന്‍തൂക്കം നല്‍കുന്ന ക്യാബിനിലും ഈ മാറ്റങ്ങള്‍ കാണാം. 2016 ഓട്ടോ എക്‌സ്‌പോയിലാണ് ഹോണ്ട അക്കോര്‍ഡിന്റെ നവീകരിച്ച രൂപം അവതരിപ്പിച്ചത്.

വലിയ പ്രൊജക്റ്റര്‍ ലൈറ്റുകളും, എല്‍ ഇ ഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുമെല്ലാം ഈ മാറ്റത്തിന്റെ ഭാഗമാണ്. 2.0 ലിറ്റര്‍, 16 വാല്‍വി ഐ-വിടെക് പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം ഇന്ത്യന്‍ വിപണിയിലേക്കെത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :