പ്രമുഖ വാര്‍ത്താവിനിമയ വിതരണ ശ്രംഖലയായ എത്തിസലാത്ത് 150 ഓളം ചാനലുകള്‍ ഓണ്‍ലൈനായി കാണാവുന്ന ഇ ലൈഫ് ടിവി എന്ന ഐപാഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കി.
ഐപാഡുകളിലും ഒപ്പം കമ്പ്യൂട്ടറിലും ഈ ആപ്ലിക്കേഷനുകളിലൂടെ തത്സമയം ചാനലുകള്‍ കാണാന്‍ കഴിയും. ടിവി ചാനലുകള്‍ കാണുന്നതിനൊപ്പം ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാനും ഈ ആപ്ലിക്കേഷനിലൂടെ കഴിയും ഒപ്പം ഫേസ് ബുക്കും നിര്‍ബാധം ഉപയോഗിക്കാം.
ടാബ്ലറ്റുകളുടെയും ലാപ്ടോപ്പുകളിലൂടെയും മറ്റും ചാനലുകള്‍ കാണുന്നവരുടെ എണ്ണം കൂടിയതാണ് ഇത്തരമൊരു ആപ്പ് അവതരിപ്പിക്കാന്‍ പ്രചോദനമായതെന്ന് എത്തിസലാത്ത് വൈസ് പ്രസിഡണ്ട് പറഞ്ഞു.