അഭിറാം മനോഹർ|
Last Modified ശനി, 3 ഏപ്രില്‍ 2021 (08:53 IST)
റിസർവ് ബാങ്ക് ഗവർണർ
ശക്തികാന്തദാസ് അടുത്തയാഴ്ച പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയം പ്രഖ്യാപിക്കും. 2021-22ൽ സർക്കാരിന്റെ വൻ വായ്പാ പദ്ധതി സുഗമമാക്കുന്നതിനും പലിശനിരക്കിൽ മാറ്റമില്ലാതെ നിലനിർത്താനും റിസർവ് ബാങ്ക് ശമിക്കുമെന്നാണ് റിപ്പോർട്ടുകൾ.
റിപ്പോ നിരക്ക് നാല് ശതമാനമായി തന്നെ നിലനിർത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 2021 ഏപ്രിൽ അഞ്ച് മുതൽ ഏഴ് വരെയാണ് ധനനയ സമിതി യോഗം ചേരുന്നത്. ഏപ്രിൽ ഏഴിന് റിസർവ് ബാങ്ക് ഗവർണർ ആർബിഐയുടെ ധനനയം പ്രഖ്യാപിക്കും.