ന്യൂഡല്‍ഹി|
സജിത്ത്|
Last Updated:
ബുധന്‍, 15 ജൂണ്‍ 2016 (13:59 IST)
പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ മേര്സിഡസ് ബെന്‍സ് തങ്ങളുടെ ഏറ്റവും പുതിയ സ്പോര്‍ട്ട്സ് എഡിഷന് കാറുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. സ്പെഷ്യല്‍ എഡിഷണ്‍ ബെന്‍സ് എ-ക്ലാസ്സ്, ജി എല്‍ എ, സി എല്‍ എ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് കാറുകള്‍.
യൂറോ കപ്പ് ആവേശത്തിന്റെ ലഹരിയിലാണ് പുതിയ കാറുകള്‍ പുറത്തിറക്കിയിരിക്കുന്നത്. പുതുതലമുറയെ ഉദ്ദേശിച്ചിട്ടുള്ള ഈ സ്പോര്‍ട്ട്സ് എഡിഷന് കാറുകള്‍ സുരക്ഷിതത്വം പ്രധാനം ചെയ്യുന്നു. കൂടാതെ വളരെയേറെ ശക്തിയാര്‍ജ്ജിച്ച എഞ്ചിനോട് കൂടിയാണ് നിരത്തിലെത്തുന്നതെന്നും മെര്‍സിഡസ് ബെന്‍സ് ഇന്ത്യാ മാനേജിങ്ങ് ഡയറക്ടറും
സി ഇ ഓ യുമായ റോളണ്ട് ഫോള്‍ജെര്‍ വ്യക്തമാക്കി.
സ്പോര്‍ട്ട്സ് എഡിഷന് എ 180നു 25.95ലക്ഷവും എ 200ഡിയ്ക്ക് 26.95 ലക്ഷവുമാണ് വില. കൂടാതെ സി എല്‍ എ 200നു 33.24 ലക്ഷവും സി എല്‍ എ 200ഡിയ്ക്ക് 34.25 ലക്ഷവും ജി എല്‍ എ 200നു 34.23ലക്ഷവും ജി എല്‍ എ 200ഡിയ്ക്ക് 35.26 ലക്ഷവുമാണ് ഷോറൂം വില. ജുലൈ 10നു മുന്‍പ് ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമേ കാര്‍ ലഭ്യമാകുകയുള്ളൂയെന്നും കമ്പനി അറിയിച്ചു.