മുംബൈ|
WEBDUNIA|
Last Modified ചൊവ്വ, 19 ഫെബ്രുവരി 2013 (10:13 IST)
PRO
ബ്രിട്ടനില്‍ നിക്ഷേപമിറക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് അപേക്ഷിക്കുന്ന ദിവസം തന്നെ വിസ നല്‍കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിസയില്‍ പരിധി വയ്ക്കില്ലെന്നും ഡേവിഡ് കാമറൂണ്‍ ഉറപ്പ് നല്‍കി.
ഹോട്ടല്‍ താജില്‍ ഇന്ത്യന്‍ വ്യവസായ ലോകവുമായുള്ള കൂടിക്കാഴ്ചയിലാണ് ബ്രിട്ടനില്‍ ഇന്ത്യന്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ നടപടിയെടുക്കുന്നതിന്‍റെ ഭാഗമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഇതറിയിച്ചത്.
ബ്രിട്ടനില്‍നിന്നുള്ള വന്‍ ബിസിനസ് സംഘം പ്രധാനമന്ത്രിക്കൊപ്പം എത്തിയിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നൂറ്റാണ്ടിലെ ശ്രദ്ധേയമായ പ്രതിഭാസമാണ്. 2030ഓടെ ഇന്ത്യ ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയായി മാറുമെന്ന് കാമറൂണ്‍ അഭിപ്രായപ്പെട്ടു.