എസ്ബിഐ അറ്റാദായം 32% ഇടിഞ്ഞു

മുംബൈ| WEBDUNIA| Last Modified വെള്ളി, 14 മെയ് 2010 (15:58 IST)
PRO
PRO
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാലാം പാദ അറ്റാദായം ഇടിഞ്ഞു. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ 32 ശതമാനം ഇടിവാണ് അറ്റാദായത്തിലുണ്ടായത്.

1,866.60 കോടി രൂപയാണ് ബാങ്കിന്‍റെ നാലാം പാദ അറ്റാദായം. മുന്‍ വര്‍ഷം ഇത് 2,742.3 കോടി രൂപയായിരുന്നു. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എസ്ബിഐ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, ബാങ്കിന്റെ മൊത്തവരുമാനം 1.8 ശതമാനം വര്‍ധിച്ച് 22,474.12 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷം ഇക്കാലയളവില്‍ ബാങ്കിന്റെ മൊത്തവരുമാനം 22,060.61 കോടി രൂ‍പയായിരുന്നു.

പലിശ വഴിയുള്ള വരുമാനവും വര്‍ധിച്ചു. പലിശയില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം 17,342.39 കോടി രൂപയായിരുന്നുവെങ്കില്‍ ഈ വര്‍ഷമിത് 17,965.59 രൂപയായി ഉയര്‍ന്നിട്ടുണ്ട്. 2009-10 സാമ്പത്തിക വര്‍ഷം ബാങ്ക് 300 ശതമാനത്തിന്‍റെ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :