തിരുവനന്തപുരം-കൊച്ചി- ഡല്‍ഹി റൂട്ടിലെ എയര്‍ ഇന്ത്യാ സര്‍വീസിന് പുതിയ വിമാനമേര്പ്പെടുത്തും.
ഫെബ്രുവരി ഒന്നു മുതലാണ് കൂടുതല്‍ സൌകര്യങ്ങളുള്ള പുതിയ വിമാനം സര്‍വീസ് നടത്തുക.
172 സീറ്റുകളാണുള്ളത് ഈ വിമാനത്തിലുള്ളത്. 20 എക്സിക്യൂട്ടീവ് ക്ലാസും 152 എക്കണോമി ക്ലാസും ഉണ്ടാവും. തിരുവനന്തപുരത്തുനിന്നു രാവിലെ 6.15 ന് പുറപ്പെടുന്ന വിമാനം 6.55 ന് കൊച്ചിയില്‍ എത്തിച്ചേരും. പിന്നീട് 7.30 ന് അവിടെനിന്നും പുറപ്പെട്ട് 10.30 ന് ഡല്‍ഹിയിലെത്തും. വൈകുന്നേരം 5.30 ന് പുറപ്പെട്ട് രാത്രി 8.30 ന് കൊച്ചിയില്‍ എത്തുന്ന വിമാനം 9.15 ന് അവിടെനിന്നും തിരിച്ച് 9.55 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
അതേസമയം ഏതാനും റൂട്ടുകളിലെ നിരക്ക് എയര്‍ ഇന്ത്യ പുതുക്കി നിശ്ചയിച്ചു. ചെന്നൈ-ഡല്‍ഹി റൂട്ടില്‍ 4425 രൂപയും ചെന്നൈ-കൊല്‍ക്കത്ത റൂട്ടില്‍ 4125 രൂപയും ചെന്നൈ-മുംബൈ റൂട്ടില്‍ 3225 രൂപയും തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ 2425 രൂപയുമായിരിക്കും ഈടാക്കുക. വിശദവിവരങ്ങള്‍ 1800 180 1407 എന്ന നമ്പറില്‍ ലഭിക്കും.