ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ഞായര്‍, 3 ജനുവരി 2010 (13:56 IST)
PRO
എഫ്‌എം റേഡിയോകളുടെയും ഡിറ്റിഎച്ച് സേവനമേഖലയിലെയും വിദേശനിക്ഷേപ പരിധി ഉയര്‍ത്തണമെന്ന് വ്യാവസായിക സംഘടനയായ അസോച്ചം ആവശ്യപ്പെട്ടു. മാധ്യമ-വിനോദ മേഖലയിലെ വിദേശനിക്ഷേപ നിയമ വ്യവസ്ഥകള്‍ ഓരോ വിഭഗമനുസരിച്ച് വ്യത്യാസമുണ്ടെന്നും ഇത് നിക്ഷേപകരില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അസോച്ചം ചൂണ്ടിക്കാട്ടി.
നിലവില്‍ എഫ്‌എം റേഡിയോകളില്‍ 20 ശതമാനം വിദേശ നിക്ഷേപത്തിനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇത് 49 ശതമാനമാക്കി ഉയര്‍ത്തണമെന്നാണ് അസോച്ചത്തിന്‍റെ ആവശ്യം. നിലവില്‍ 49 ശതമാനം വിദേശനിക്ഷേപ പരിധിയുള്ള ഡിറ്റിഎച്ച് രംഗത്ത് ഈ പരിധി എഴുപത്തിനാലു ശതമാനമായി ഉയര്‍ത്തണമെന്നും അസോച്ചം ആവശ്യപ്പെടുന്നു.
കൂടുതല്‍ സാങ്കേതികത ഈ രംഗത്തേക്ക് കടന്നുവരുന്നതിന് ഇത് സഹായകമാകുമെന്ന് അസോച്ചം ചൂണ്ടിക്കാട്ടുന്നു. വാര്‍ത്താധിഷ്ടിത ചാനലുകളുടെയും വിദേശ നിക്ഷേപ പരിധി ഉയര്‍ത്തണമെന്ന് അസോച്ചം ആവശ്യപ്പെട്ടു. നിലവില്‍ ഇരുപത്തിയാറു ശതമാനമാണ് വാര്‍ത്താധിഷ്ടിത ചാനലുകളിലെ വിദേശനിക്ഷേപ പരിധി.