Widgets Magazine Widgets Magazine

ആറ് രൂപയ്ക്ക് 4ജി/3ജി അണ്‍ലിമിറ്റഡ് ഡാറ്റ; ജിയോയെ ഞെട്ടിച്ച് തകര്‍പ്പന്‍ ഓഫറുമായി വോഡാഫോണ്‍ ‍!

ബുധന്‍, 21 ജൂണ്‍ 2017 (10:38 IST)

Widgets Magazine

ടെലികോം മേഖലയിലെ യുദ്ധം അവസാനിക്കുന്നില്ല. ജിയോ തുടങ്ങി വച്ച വെല്ലുവിളി നേരിടാനായി ഇപ്പോള്‍ വോഡഫോണാണ് രംഗത്തെത്തിയിരിക്കുന്നത്. വളരെ തുച്ഛമായ വിലയില്‍ 4ജി അണ്‍ലിമിറ്റഡ് ഓഫറാണ് വോഡഫോണ്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
 
ഈ ഓഫര്‍ അനുസരിച്ച് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു മണിക്കൂറില്‍ ആറ് രൂപ എന്ന നിരക്കില്‍ ക്യാപ്പ് ഇല്ലാതെ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ‘സൂപ്പര്‍നൈറ്റ്' ഡാറ്റ പാക്ക് എന്ന പേരിലാണ് വോഡാഫോണ്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 
29 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ ആറ് മണി വരെ പരിധി ഇല്ലാതെ 3ജി/ 4ജി ഡാറ്റ ഉപയോഗിക്കാം. അതായത് അഞ്ച് മണിക്കൂര്‍ മാത്രമേ ഈ ഓഫര്‍ ഉപയോഗിക്കാനാവൂയെന്ന് ചുരുക്കം. അങ്ങിനയാണ് ഏകദേശം ഇത് ഒരു മണിക്കൂറിന് ആറ് രൂപ എന്ന നിരക്കില്‍ ഈടാക്കുന്നത്. 
 
ഡിജിറ്റല്‍ ചാനല്‍, ഓഫ്‌ലൈന്‍ ഔട്ട്‌ലെറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നും ഈ ഓഫര്‍ നോടാന്‍ സാധിക്കും. കൂടാതെ *444*4# എന്ന USSD കോഡ് ഡയല്‍ ചെയ്തും ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാം. ഈ മാസം ആദ്യം തന്നെ വോഡാഫോണ്‍ 786 രൂപയുടെ പ്ലാന്‍ പുറത്തിറക്കിയിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

49,999 രൂപവിലയുള്ള മോട്ടോ X ഫോഴ്സ് 12,999 രൂപയ്ക്ക്!; ഞെട്ടിക്കുന്ന ഓഫറുമായി ഫ്ലിപ്കാര്‍ട്ട്

തകർക്കാൻ കഴിയാത്ത ഡിസ്പ്ലേയോടുകൂടിയ ഫോൺ എന്ന വിശേഷണവുമായി മോട്ടോറോള വിപണിയിലെത്തിച്ച ...

news

വാഹന വിപണിയില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിട്ട് മാരുതി ബലെനോ !

വാഹന വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി കുതിച്ചു പായുന്നു. വിപണിയിലെത്തി 20 ...

news

4000എം‌എ‌എച്ച് ബാറ്ററി, പോക്കറ്റിലൊതുങ്ങുന്ന വില; മോട്ടോ സി പ്ലസ് വിപണിയില്‍

മോട്ടറോളയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ഫോൺ മോട്ടോ സി പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി. ...

news

ഇന്ധനവിലയിൽ നേരിയ കുറവ്; ഇന്നത്തെ വില അറിയാം

ഇന്ധനവിലയിൽ നേരിയ കുറവ്. തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോളിന് 68.48 രൂപയാണ് ...

Widgets Magazine Widgets Magazine