Widgets Magazine
Widgets Magazine

ആഢംബര കാര്‍ ശ്രേണിയില്‍ ചരിത്രം രചിക്കാന്‍ പുതിയ കണ്‍സെപ്റ്റില്‍ ബിഎംഡബ്യൂ 8 സീരീസ് !

വ്യാഴം, 8 ജൂണ്‍ 2017 (11:14 IST)

Widgets Magazine
BMW, BMW 8 SERIES, ബിഎംഡബ്യൂ 8 സീരീസ്, ബിഎംഡബ്യൂ

ആഢംബര കാറുകളുടെ വില്‍പ്പനയില്‍ മികച്ച കുതിപ്പ് നടത്തി മുന്നേറുകയാണ് ജര്‍മന്‍ ഭീമനായ ബി.എം.ഡബ്ല്യു. അതിനായുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ‘നമ്പര്‍ വണ്‍ നെക്സ്റ്റ് സ്ട്രാറ്റജി’ എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായി പുതിയ മോഡലുകളെയും കണ്‍സെപ്റ്റുകളെയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ലക്ഷ്വറി കാര്‍ വില്‍പ്പനയില്‍ ഒന്നാമതാകുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനായുള്ള ആദ്യചുവട്‌വെയ്പ്പായിരുന്നു കഴിഞ്ഞ ദിവസം പാരീസില്‍ നടന്ന പുതിയ കണ്‍സെപ്റ്റിന്റെ അവതരണം.
 
‘8 സീരീസ്’ കൂപ്പെയുടെ കണ്‍സെപ്റ്റ് മോഡലാണ് കമ്പനി വലിയ ആഘോഷത്തോടെ പുറത്തിറക്കിയത്. അടുത്ത വര്‍ഷം വാഹനം പുറത്തിറക്കുമെന്ന വാഗ്ദാനത്തിലായിരുന്നു ഈ കണ്‍സെപ്റ്റിന്റെ അവതരണം. സാങ്കേതിക വിദ്യക്കപ്പുറം രൂപകല്‍പ്പനയിലും കമ്പനിയുടെ പുതിയ കാഴ്ചപ്പാടുകളാണ് ഈ കണ്‍സെപ്റ്റില്‍ തെളിയുന്നത്. നീല കലര്‍ന്ന ചാരനിറത്തിന് ബാഴ്‌സലോണ ഗ്രേ ലിക്വിഡ് എന്നാണ് പേര്. 21 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളാണ് ഈ വാഹനത്തെ കൂടുതല്‍ മികവുറ്റതാക്കുന്നത്.
 
വലിയ കിഡ്‌നിഗ്രില്‍, നീണ്ടു മെലിഞ്ഞ ഹെഡ്‌ലൈറ്റുകള്‍ വലിയ എയര്‍ ഇന്‍ടേക്കുകള്‍ എന്നിങ്ങനെ ഓരോന്നിലും ബി എം ഡബ്ല്യു ടച്ച് നിലനിര്‍ത്തിയിട്ടുണ്ട്. ഉള്ളില്‍ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടു നിര്‍മിച്ച ഷെല്‍ സ്‌പോര്‍ട്‌സ് സീറ്റുകള്‍, സ്വരോവ്‌സ്‌കി ചില്ലുകൊണ്ടു നിര്‍മിച്ച ഐ ഡ്രൈവ് കണ്‍ട്രോളര്‍, അലുമിനിയം കൊണ്ട് നിര്‍മിച്ച സ്റ്റിയറിങ് വീല്‍ എന്നിങ്ങനെ പോകുന്നു കാറിലെ ഫീച്ചറുകള്‍. എന്നാല്‍, കരുത്തിനെക്കുറിച്ച് കമ്പനി ഒരു കാര്യവും വ്യക്തമാക്കിയിട്ടില്ല. ട്വിന്‍ ടര്‍ബോ 6.6 ലിറ്റര്‍ വി 12 എന്‍ജിനായിരിക്കും ബോണറ്റിനടിയിലുണ്ടായിരിക്കുക എന്നാണ് റ്ഫിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

വരുന്നൂ... സ്മാര്‍ട്ട്ഫോണ്‍ വിപണിയെ ഞെട്ടിപ്പിക്കുന്ന ഫീച്ചറുകളുമായി മോട്ടോ Z2 പ്ലേ !

മോട്ടോ Z പ്ലേ വിപണിയിലേക്കെത്തുന്നു. ആദ്യം 2000 രൂപ നല്‍കി സ്മാര്‍ട്ട്‌ഫോണ്‍ ...

news

അതിശയിപ്പിക്കുന്ന വിലക്കുറവും അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഹോണര്‍ 6X !

വന്‍ വിലക്കുറവുമായി ഹോണര്‍ 6X. 32ജിബി വേരിയന്റിന് 12,999 രൂപയും 64ജിബി വേരിയന്റിന് 15,999 ...

news

സ്‌പ്ലെന്‍ഡറിന് അടിതെറ്റി; ഇന്ത്യന്‍ ബൈക്ക് ശ്രേണിയില്‍ വെന്നിക്കൊടി പാറിച്ച് ബജാജ് ബോക്‌സര്‍ !

ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡറിനോളം വരില്ലെങ്കിലും കമ്മ്യൂട്ടര്‍ ശ്രേണിയിലെ ജനപ്രിയ ...

news

ജിഎസ്ടി തിരിച്ചടിയുണ്ടാക്കുമോ ?; സിനിമകള്‍ക്ക് ഇരട്ട നികുതി ചുമത്തില്ലെന്ന് ധനമന്ത്രി

ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുമ്പോള്‍ സിനിമാ മേഖലയില്‍ ഇരട്ടി നികുതി ...

Widgets Magazine
Widgets Magazine Widgets Magazine