സെന്‍സെക്സ്, നിഫ്റ്റി ലാഭത്തോടെ ക്ലോസിംഗ്

മുംബൈ| WEBDUNIA|
ആഭ്യന്തര വിപണികള്‍ ഒരിക്കല്‍ കൂടി മികച്ച തിരുച്ചുവരവ് നടത്തി. ആഭ്യന്തര വിപണികളെല്ലാം വ്യാഴാഴ്ച മികച്ച നേട്ടത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 123 പോയിന്റ് നേട്ടത്തോടെ 17,503 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. തുടക്ക വ്യാപാരത്തില്‍ തന്നെ മികച്ച മുന്നേറ്റം നടത്തിയ സെന്‍സെക്സ് അവസാനം വരെ മുന്നിട്ടുനിന്നു.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 39 പോയിന്റ് നേട്ടത്തോടെ 5,254 എന്ന നിലയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. ബാങ്ക്, ഓട്ടോ, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളെല്ലാം മികച്ച നേട്ടം കൈവരിച്ചു. എന്നാല്‍, എഫ് എം സി ജി ഓഹരികള്‍ ഇടിഞ്ഞു.

യുണിടെക് ഓഹരികള്‍ 4.34 ശതമാനം നേട്ടം കൈവരിച്ചപ്പോള്‍ റിലയന്‍സ് പവര്‍, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റാ മോട്ടോര്‍സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചു. പവര്‍ ഗ്രിഡ്, ബി പി സി എല്‍, ഐഡിയ സെല്ലുലാര്‍, സണ്‍ ഫാര്‍മ ഓഹരികള്‍ ഇടിഞ്ഞു. ബി എസ് ഇയില്‍ 1797 ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചപ്പോള്‍ 1056 എണ്ണം താഴോട്ടുപോയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :