സെന്‍സെക്സ് തകര്‍ന്നടിഞ്ഞു

മുംബൈ| WEBDUNIA| Last Modified ബുധന്‍, 27 ജനുവരി 2010 (17:18 IST)
PRO
റിസര്‍വ് ബാങ്കിന്‍റെ ധനനയം പ്രഖ്യാപിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ സെന്‍സെക്സില്‍ വന്‍ നഷ്ടം. ആര്‍ബിഐ കരുതല്‍ ധനാനുപാതം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സെന്‍സെക്സ് കുത്തനെ ഇടിഞ്ഞത്. വെള്ളിയാഴ്ചയാണ് ആര്‍ബിഐ പുതുക്കിയ ധനനയം പ്രഖ്യാപിക്കുക.

രാവിലെ നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ മുംബൈ ഓഹരി വിപണി ഒരു ഘട്ടത്തില്‍പ്പോലും ഉയര്‍ച്ച രേഖപ്പെടുത്തിയില്ല. 491 പോയിന്‍റ് ഇടിഞ്ഞ് 16290 പോയിന്‍റിലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. ഈ വര്‍ഷത്തെ സെന്‍സെക്സിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 155 പോയിന്‍റ് നഷ്ടപ്പെടുത്തി 4833 പോയിന്‍റില്‍ ക്ലോസ് ചെയ്തു.

റിയല്‍റ്റി ഓഹരികളാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്, എട്ട് ശതമാനം. മെറ്റല്‍ (6%), ഓട്ടോ (5%), ബാങ്കിംഗ് (4%) എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍. 2944 ഓഹരികളില്‍ 2582 എണ്ണം നഷ്ടം നേരിട്ടപ്പോള്‍ 337 എണ്ണം മാത്രമാണ് നേട്ടമുണ്ടാക്കിയത്.

ടാറ്റ സ്റ്റീല്‍, ഡി എല്‍ എഫ്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, എസ്ബിഐം ഐസിഐസിഐ ബാങ്ക്, ഹീറോഹോണ്ട, എച്ച്‌ഡി‌എഫ്സി ബാങ്ക്, സ്റ്റെര്‍ലിറ്റ് ഐടിസി എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :