സെന്‍സെക്സ് 99 പോയിന്‍റ് ലാഭം

മുംബൈ| WEBDUNIA| Last Modified വെള്ളി, 30 മെയ് 2008 (16:55 IST)

ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ വെള്ളിയാഴ്ച വൈകിട്ട് വിപണി അവസാനിച്ച സമയത്ത് സാമാന്യം മെച്ചപ്പെട്ട നിലയിലേക്കുയര്‍ന്നു. സെന്‍സെക്സ് 99 പോയിന്‍റ് ലാഭത്തിലായി.

വെള്ളിയാഴ്ച രാവിലെ വിപണി ആരംഭിച്ച സമയത്ത് സെന്‍സെക്സ് 138 പോയിന്‍റ് വര്‍ദ്ധിച്ച് 16,454 എന്ന നിലയിലേക്കുയര്‍ന്നിരുന്നു.

ഇടവേളയില്‍ 16540 വരെ ഉയര്‍ന്ന സെന്‍സെക്സ് വൈകിട്ട് ക്ലോസിംഗ് സമയത്ത് 99 പോയിന്‍റ് ലാഭത്തില്‍ 16,415 എന്ന നിലയിലേക്കുയര്‍ന്നു. ഇടവേളയില്‍ സെന്‍സെക്സ് 16,315 വരെ താഴേക്ക് പോവുകയും ചെയ്തിരുന്നു.

ഇതിനൊപ്പം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 35 പോയിന്‍റ് വര്‍ദ്ധിച്ച് 4,870 എന്ന നിലയിലേക്കുയര്‍ന്നു.

വെള്ളിയാഴ്ച മുംബൈ ഓഹരി വിപണിയില്‍ വ്യാപാരത്തിനെത്തിയ 2,767 കമ്പനികളുടെ ഓഹരികളില്‍ 1,008 എണ്ണം മുന്നേറ്റം നടത്തിയപ്പോള്‍ 1,701 കമ്പനികളുടെ ഓഹരികള്‍ക്ക് നഷ്ടമാണുണ്ടായത്. 58 എണ്ണം സ്ഥിരത കൈവരിക്കുകയും ചെയ്തു.

വെള്ളിയാഴ്ച ഏറ്റവും അധികം മെച്ചം കൈവരിച്ചത് എച്ച്.ഡി.എഫ്.സി ഓഹരികളാണ് - 5.6 ശതമാനം വര്‍ദ്ധിച്ച് 2,569 രൂപയായി ഉയര്‍ന്നു. റാന്‍ബാക്സി ഓഹരി വില 4.7 ശതമാനം ഉയര്‍ന്ന് 529 രൂപയായി. ഇതിനൊപ്പം ഭെല്‍ ഓഹരി വില 3.9 ശതമാനം കൂടി 1,662 രൂപയിലേക്കുയര്‍ന്നു.

ഇതിനൊപ്പം ഇന്‍ഫോസിസ് ടെക്നോളജീസ് ഓഹരി വില 3.6 ശതമാനം ഉയര്‍ന്ന് 1,957 ആയപ്പോള്‍ ടി.സി.എസ് ഓഹരി വില 3.4 ശതമാനം വര്‍ദ്ധിച്ച് 1,029 ലേക്കുയര്‍ന്നു.

ഇതിനൊപ്പം എല്‍ ആന്‍റ് ടി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍ക്കോ, ഒ.എന്‍.ജി.സി., എ.സി.സി., ടാറ്റാ സ്റ്റീല്‍ എന്നിവയുടെ ഓഹരികളും വെള്ളിയാഴ്ച സാമാന്യം മികച്ച നേട്ടം കൈവരിച്ചു.

അതേ സമയം ജയപ്രകാശ് അസോസിയേറ്റ്സ് ഓഹരി വില 5.4 ശതമാനം നിരക്കില്‍ ഇടിഞ്ഞു. ഇതിനൊപ്പം അംബുജാ സിമന്‍റ്‌സ് ഓഹരി വില 2.7 ശതമാനവും നഷ്ടത്തിലായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹിന്ദ്ര ആന്‍റ് മഹീന്ദ്ര, എസ്.ബി.ഐ, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ ഓഹരികളും നഷ്ടത്തിലായി.

ഇവയ്ക്കൊപ്പം ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റാ മോട്ടേഴ്സ്, സിപ്ല, വിപ്രൊ എന്നിവയുടെ ഓഹരികളും തിരിച്ചടി നേരിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :