സെന്‍സെക്സ് 300 പോയന്‍റിടിഞ്ഞു

മുംബൈ| WEBDUNIA|
കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ഓഹരി വിപണിയില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. ബജറ്റില്‍ ആശ്വാസകരമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാതിരുന്നതോടെ ബി‌എസ്‌ഇ സൂചികയില്‍ മുന്നൂറ് പോയന്‍റിന്‍റെ ഇടിവാണ് സംഭവിച്ചത്.

രാവിലെ സൂചിക 55 പോയന്‍റ് താഴ്ന്ന് 9,580 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ബജറ്റ് അവതരണം പൂര്‍ത്തിയായതോടെ സൂചിക 9,340 പോയന്‍റിലെത്തി. ദേശീയ ഓഹരി സൂചിക എണ്‍പത് പോയന്‍റ് വരെ ഇടിഞ്ഞു.

ബി‌എസ്‌ഇയില്‍ ഇതുവരെ വ്യാപാരം നടന്ന 2,164 ഓഹരികളില്‍ 1313 എണ്ണം നഷ്ടത്തിലായപ്പോള്‍ 775 ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. ബാക്കിയുള്ളവയുടെ വിലയില്‍ മാറ്റമുണ്ടായില്ല.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് 5.5 ശതമാനം നഷ്ടം സംഭവിച്ചു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഡി‌എല്‍‌എഫ് എന്നിവയുടെ ഓഹരി മൂല്യം ഉച്ചയായപ്പോഴേക്കും അഞ്ച് ശതമാനം വീതം ഇടിഞ്ഞു. ജയപ്രകാശ് അസോസിയേറ്റ്സ്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, റിലയന്‍സ്, സ്റ്റെര്‍ലൈറ്റ് എന്നിവയുടെ ഓഹരികള്‍ക്ക് നാല് ശതമാനം വീതം വില കുറഞ്ഞു.
എസ്‌ബി‌ഐക്ക് 3.7 ശതമാനവും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റാന്‍ബാക്സി എന്നിവയ്ക്ക് 3.5 ശതമാനം വീതവും നഷ്ടം നേരിട്ടു. ഭെല്‍, എച്ച്‌ഡി‌എഫ്‌സി ബാങ്ക്, വിപ്രൊ, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ എന്നിവയുടെ ഓഹരി മൂല്യം മൂന്ന് ശതമാനം വീതം ഇഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :