മുംബൈ |
WEBDUNIA|
Last Modified തിങ്കള്‍, 31 മാര്‍ച്ച് 2008 (11:15 IST)
ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച രാവിലെ സാമാന്യം കനത്ത ഇടിവ് ദൃശ്യമായി. ആഗോള ഓഹരി വിപണിയിലെ ഇടിവിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച രാവിലെ സെന്‍സെക്സില്‍ 280 പോയിന്റ് ഇടിവാണുണ്ടായത്.
വിപണി ആരംഭിച്ച് നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 280 പോയിന്റ് താഴേക്ക് പോയി 16,091.02 എന്ന നിലയിലേക്ക് താണു. വെള്ളിയാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 358 പോയിന്റ് ലാഭത്തിലായിരുന്നു.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 78.75 പോയിന്റ് താണ് 4,863.25 എന്ന നിലയിലേക്കും താഴ്ന്നു.
ആഗോള ഓഹരി വിപണിയിലെ മാന്ദ്യത്തിന്റെ തുടര്‍ച്ചയായി ഏഷ്യന്‍ ഓഹരി വിപണികളില്‍ ഉണ്ടായ തിരിച്ചടി ആഭ്യന്തര ഓഹരി വിപണി സൂചികകളിലും പ്രതിഫലിച്ചതായാണ് ഓഹരി വൃത്തങ്ങള്‍ നല്കുന്ന സൂചന.