മുംബൈ|
WEBDUNIA|
Last Modified വ്യാഴം, 29 മെയ് 2008 (10:54 IST)
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ വ്യാഴാഴ്ച സാമാന്യം മികച്ച മുന്നേറ്റം കുറിച്ചു. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 140 പോയിന്റ് വര്‍ദ്ധന കൈവരിച്ചു.
ബുധനാഴ്ച വൈകിട്ട് വിപണി അവസാനിച്ച സമയത്ത് സെന്‍സെക്സ് മികച്ച ലാഭത്തിലായിരുന്നു - 249.78 പോയിന്റ്. തുടര്‍ച്ചയായ ആറ് ദിവസങ്ങളിലെ നഷ്ടത്തിനു ശേഷമാണ് ഇതുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ചയുണ്ടായ മികച്ച മുന്നേറ്റമെന്നാണ് ഓഹരി വൃത്തങ്ങള്‍ കരുതുന്നത്.
വ്യാഴാഴ്ച രാവിലെ വിപണി ആരംഭിച്ച സമയത്ത് സെന്‍സെക്സ് 140.66 പോയിന്റ് വര്‍ദ്ധിച്ച് 16,666.03 എന്ന നിലയിലേക്കുയര്‍ന്നു. ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 39.05 പോയിന്റ് വര്‍ദ്ധനയോടെ 4,957.40 എന്ന നിലയിലേക്കും ഉയര്‍ന്നു.
ആഗോള ഓഹരി വിപണിയിലുണ്ടായ മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണ് ഏഷ്യന്‍ ഓഹരി വിപണികളിലും ആഭ്യന്തര ഓഹരി വിപണികളിലും വ്യാഴാഴ്ച ദൃശ്യമായതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.
അല്‍ അന്റ് ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, ഭെല്‍, എച്ച്.ഡി.എഫ്.സി.ലിമിറ്റഡ്, ഒ.എന്‍.ജി.സി., എ.സി.സി., വിപ്രോ എന്നിവയുടെ ഓഹരികള്‍ മികച്ച മുന്നേറ്റമാണ് വ്യാഴാഴ്ച രാവിലെ കാഴ്ചവച്ചത്.