ബജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഉണര്‍വ് പ്രകടമായി. മുംബൈ ഓഹരി വിപണി സെന്‍സെക്സ് 122 പോയന്റ് ഉയരെ 17,823 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ബജറ്റ് പ്രഖ്യാപിച്ച ശേഷം വിപണി സൂചിക 600 പോയന്റ് വരെ ഉയര്‍ന്നിരുന്നു.
കോര്‍പ്പറേറ്റ് നികുതി അഞ്ച് ശതമാനമായി കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ വിപണി ആവേശത്തോടെയാണ് സ്വീകരിച്ചത്.
നിഫ്റ്റിയിലും പ്രകടമായ ഉണര്‍വ് കാണാന്‍ സാധിച്ചു. നിഫ്റ്റി 29.70 പോയന്റ് ഉയരെ 5,333.25 എന്ന നിലയിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക ഇതിനിടെ 5,477 എന്ന ഉയരത്തില്‍ വരെ എത്തിയിരുന്നു.
ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ എളുപ്പത്തിലാക്കാനുള്ള ബജറ്റ് തീരുമാനവും സമഗ്രമായ അടിസ്ഥാനസൌകര്യ വികസന പ്രഖ്യാപനവും വിപണിയെ മുന്നോട്ട് പോകാന്‍ സഹായിച്ചു എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.