സെന്‍സെക്സില്‍ നേരിയ മുന്നേറ്റം

മുംബൈ| WEBDUNIA| Last Modified വെള്ളി, 26 ഫെബ്രുവരി 2010 (11:01 IST)
PRO
സാമ്പത്തിക മന്ത്രി പ്രണബ് മുഖര്‍ജി ഇന്ന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് ഓഹരി വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ല. എങ്കിലും മുംബൈ വിപണിയിലും ദേശീയ വിപണിയിലും ആരംഭ വ്യാപാരത്തില്‍ സൂചികയില്‍ നേരിയ മുന്നേറ്റം പ്രകടമാണ്.

ബി‌എസ്‌ഇയില്‍ സെന്‍സെക്സ് 91 പോയന്‍റ് ഉയര്‍ച്ചയില്‍ 16,345 എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. നേരത്തെ 28 പോയന്‍റ് വര്‍ദ്ധനവില്‍ 16292 എന്ന നിലയില്‍ തുടങ്ങിയ സാവധാനത്തിലുള്ള ഉയര്‍ച്ച പ്രകടിപ്പിച്ചാണ് ഇപ്പോഴത്തെ നിലയിലെത്തിയത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 30 പോയന്‍റ് ഉയര്‍ച്ചയില്‍ 4,890 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

ബജാജ് ഓട്ടോ, എം ആന്‍റ് എം, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയവയ്ക്ക് തുടക്കത്തില്‍ നേട്ടമുണ്ടാക്കാനായി. എച്ച്‌യു‌എല്‍, ഐടിസി, ഡാബര്‍ തുടങ്ങിയവയ്ക്ക് ഓരോ ശതമാനം വീതം നേട്ടമുണ്ടാക്കാനായി. റിയാലിറ്റി ഓഹരികളില്‍ യൂണിടെക്, എച്ച്‌ഡി‌ഐ‌എല്‍, ഡി‌എല്‍‌എഫ് തുടങ്ങിയവയ്ക്ക് ഒരു ശതമാനം വീതം വില ഉയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :