മുംബൈ|
WEBDUNIA|
Last Modified വെള്ളി, 28 ഒക്ടോബര്‍ 2011 (17:40 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 515.97 പോയന്റിന്റെ നേട്ടത്തോടെ 17804.80 എന്ന നിലയിലും നിഫ്റ്റി 158.90 പോയന്റിന്റെ നേട്ടത്തോടെ 5360.70 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണികളിലെ നേട്ടമാണ് ഇന്ത്യന്‍ വിപണിലും പ്രതിഫലിച്ചത്. ബാങ്കിംഗ്, വാഹനം, മൂലധന വസ്തു തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോര്‍സ്, ഭെല്‍, ഒഎന്‍ജിസി, എസ് ബി ഐ, റിലയന്‍സ് ഇന്‍ഫ്ര, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ജയപ്രകാശ് അസോസിയേറ്റ്സ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.