സെന്‍സെക്സില്‍ 157 പോയന്റ് നഷ്ടം

മുംബൈ| WEBDUNIA| Last Modified വ്യാഴം, 28 ഏപ്രില്‍ 2011 (16:55 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 156.67 പോയന്റിന്റെ നഷ്ടത്തോടെ 19292.02 എന്ന നിലയിലും നിഫ്റ്റി 48.45 പോയന്റിന്റെ നഷ്ടത്തോടെ 5785.45 എന്ന നിലയിലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

സാങ്കേതിക, മൂലധന വസ്തു, ഊര്‍ജ്ജ, സ്റ്റീല്‍, വാഹന മേഖലകളിലെ ഓഹരികളിലായിരുന്നു ഏറ്റവുമധികം നഷ്ടം.

റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, കോട്ടക്ക് മഹീന്ദ്ര, റാന്‍ബാക്‌സി ലാബ്‌സ്, സിപ്ല, സെയില്‍, ടി സി എസ്, ഡി എല്‍ എഫ് എന്നീ മുന്‍നിര ഓഹരികള്‍ നഷ്ടത്തിലാണ് വ്യാഴാഴ്ച വ്യാപാരമവസാനിപ്പിച്ചത്. അതേസമയം ഒ എന്‍ ജി സി, ഭാരതി എയര്‍ടെല്‍, ഐ സി ഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :