വിപണിയില്‍ സമ്മര്‍ദ്ദം തുടരുന്നു

മുംബൈ| WEBDUNIA| Last Modified വ്യാഴം, 25 ഫെബ്രുവരി 2010 (11:14 IST)
PRO
ആഭ്യന്തര ഓഹരി വിപണിയില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന സമ്മര്‍ദ്ദം ഇന്നും വിപണിയെ വിട്ടൊഴിയുന്നില്ല. സെന്‍സെക്സിലും നിഫ്റ്റിയിലും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

നിഫ്റ്റി 13.25 പോയിന്‍റും സെന്‍സെക്സ് 42.32 പോയിന്‍റും നഷ്ടത്തിലാണ്. എഫ്‌എം‌സിജി ഇന്‍ഡെക്സും ബാങ്കിംഗ് ഇന്‍ഡെക്സും ഓട്ടോ ഇന്‍ഡെക്സും നഷ്ടത്തിലേക്ക് വഴുതിവീണു. ക്യാപിറ്റല്‍ ഗുഡ്സ് ഇന്‍ഡെക്സ് .49 ശതമാനവും റിയാല്‍റ്റി ഇന്‍ഡെക്സ് .11 ശതമാനവും മുന്നേറിയിട്ടുണ്ട്.

യു‌എസ് ഓഹരി വിപണിയില്‍ മുന്നേറ്റമുണ്ടായെങ്കിലും ഏഷ്യന്‍ സൂചികകള്‍ നഷ്ടത്തിലായതാണ് ഇന്ത്യന്‍ വിപണിയിലും മാന്ദ്യമുണ്ടാക്കിയത്. നാളെ അവതരിപ്പിക്കുന്ന ബജറ്റിനെക്കുറിച്ചുള്ള ആശങ്കകളും വിപണിയെ പിന്നോട്ടടിക്കുന്നുണ്ട്.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റ മോട്ടോഴ്സ്, ഗെയ്‌ല്‍, എന്നിവയാണ് നിഫ്റ്റിയില്‍ നഷ്ടത്തിലായ ഓഹരികള്‍. അതേസമയം എല്‍‌ ആന്‍റ് ടി, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, സിപ്ല, പഞ്ചാബ് നാഷണല്‍ ബാങ്ക് ഹിന്ദാല്‍കോ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :