വിപണിയില്‍ നേരിയ മുന്നേറ്റം

മുംബൈ| WEBDUNIA| Last Modified വ്യാഴം, 25 ഫെബ്രുവരി 2010 (17:16 IST)
PRO
ആഭ്യന്തര ഓഹരി വിപണിയില്‍ സൂചികകള്‍ നേരിയ മുന്നേറ്റത്തില്‍ ക്ലോസ് ചെയ്തു. സെന്‍സ്ക്സ് 10.31 പോയിന്‍റും നിഫ്റ്റി 7.60 പോയിന്‍റുമാണ് ഉയര്‍ന്നത്. ദിവസങ്ങളായി തുടര്‍ന്ന സമ്മര്‍ദ്ദം ഇന്നും വിപണിയെ വിട്ടൊഴിഞ്ഞിരുന്നില്ല.

രാവിലെ നഷ്ടത്തിലായിരുന്നു വിപണി ആരംഭിച്ചത്. യു‌എസ് ഓഹരി വിപണിയില്‍ മുന്നേറ്റമുണ്ടായെങ്കിലും ഏഷ്യന്‍ സൂചികകള്‍ നഷ്ടത്തിലായതാണ് ഇന്ത്യന്‍ വിപണിയിലും മാന്ദ്യമുണ്ടാക്കിയത്. ബജറ്റിനെക്കുറിച്ചുള്ള ആശങ്കകളും വിപണിയെ പിന്നോട്ടടിച്ചു. ക്യാപിറ്റല്‍ ഗുഡ്സ്, ഐടി, ബാങ്കിംഗ് സൂചികകള്‍ വിപണിക്ക് പിന്തുണ നല്‍കിയപ്പോള്‍ എഫ്‌എം‌സിജി, എണ്ണ-വാതക സൂചികകള്‍ നിരാശപ്പെടുത്തുകയായിരുന്നു.

4866.20 പോയിന്‍റാണ് നിഫ്റ്റിയിലെ ക്ലോസിംഗ് നില.കടുത്ത സമ്മര്‍ദ്ദത്തിനിടയിലും സൂചിക 4880.15 പോയിന്‍റിലേക്ക് ഉയര്‍ന്നിരുന്നു. സെന്‍സെക്സിലെ ക്ലോസിംഗ് നില 16,266.28 പോയിന്‍റാണ്. 16167.13 പോയിന്‍റാണ് സൂചികയില്‍ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വ്യാപാരനില. ഒരു ഘട്ടത്തില്‍ 16,329.33 പോയിന്‍റിലേക്ക് ബി‌എസ്‌ഇ സൂചിക എത്തിയിരുന്നു.

ബി‌എസ്‌ഇ മിഡ്ക്യാപ് സൂചിക .35 ശതമാനവും സ്മോള്‍ക്യാപ് സൂചിക 0.19 ശതമാനവും താഴ്ന്നു. എഫ്‌എം‌സിജി ഇന്‍ഡെക്സ് 0.80 ശതമാനവും എണ്ണ-വാതക സൂചിക .76 ശതമാനവും പി‌എസ്‌യു ഇന്‍ഡെക്സ് .17 ശതമാനവും താഴ്ന്നു. ക്യാപിറ്റല്‍ ഗുഡ്സ് ഇന്‍ഡെക്സ് 1.13 ശതമാനവും ഐടി ഇന്‍ഡെക്സ് 0.60 ശതമാനവും നേട്ടമുണ്ടാക്കി.

സെയില്‍, മാരുതി സുസുക്കി, ഹീറോ ഹോണ്ട, എല്‍‌ ആന്‍റ് ടി എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയത്. അതേസമയം ഹിന്ദുസ്ഥാ‍ന്‍ യൂണിലിവര്‍, എന്‍‌ടി‌പിസി, ജയപ്രകാശ് അസോസിയേറ്റ്സ്, ടാറ്റ മോട്ടോര്‍സ് എന്നീ ഓഹരികള്‍ നഷ്ടമുണ്ടാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :