മുംബൈ|
WEBDUNIA|
Last Modified വെള്ളി, 5 ഒക്‌ടോബര്‍ 2007 (17:53 IST)
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ വെള്ളിയാഴ്ച രാവിലെ തകര്‍പ്പന്‍ പ്രകടനത്തോടെ മുന്നേറിയെങ്കിലും വൈകിട്ട് ക്ലോസിംഗ് സമയത്ത് നേരിയ നഷ്ടത്തില്‍ കലാശിച്ചു. സെന്‍സെക്സ് കേവലം നാലു പോയിന്‍റാണ് നഷ്ടപ്പെടുത്തിയത്.
മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് വെള്ളിയാഴ്ച വിപണി ക്ലോസിംഗ് സമയത്ത് 3.78 പോയിന്‍റ് നഷ്ടത്തില്‍ 17,773.36 എന്ന നിലയിലേക്ക് താണു.
അതേ സമയം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ വെള്ളിയാഴ്ച വൈകിട്ട് ക്ലോസിംഗ് സമയത്ത് 22.80 പോയിന്‍റ് നഷ്ടത്തില്‍ 5,185.85 എന്ന നിലയിലേക്ക് താണു. ഇടവേള സമയത്ത് നിഫ്റ്റി 5,248.55 നും 5,164.50 നും ഇടയ്ക്ക് ചാഞ്ചാടിയിരുന്നു.
ക്യാപിറ്റല്‍ ഗുഡ്സ് സൂചികയും റിഫൈനറി ഓഹരികളുമാണ് വന്‍ നഷ്ടത്തില്‍ പോകാതെ വിപണിയെ പിടിച്ചു നിര്‍ത്തിയത്. ക്യാപിറ്റല്‍ ഗുഡ്സ് സൂചിക 489.26 പോയിന്‍റ് ലാഭത്തില്‍ 15,742.59 എന്ന നിലയിലേക്കുയര്‍ന്നു. അതുപോലെ എണ്ണ വാതക സൂചിക 109.05 പോയിന്‍റ് വര്‍ദ്ധിച്ച് 10,109.80 എന്ന നിലയിലേക്കുയര്‍ന്നു.