വിപണികളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ| WEBDUNIA| Last Modified വ്യാഴം, 29 ജൂലൈ 2010 (09:32 IST)
ആഭ്യന്തര ഓഹരി വിപണികള്‍ വീണ്ടും താഴോട്ട് തന്നെ. വ്യാഴാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ സെന്‍സെക്സും നിഫ്റ്റിയും ഇടിഞ്ഞു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 30 പോയിന്റ് ഇടിഞ്ഞ് 17927 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീടെ സെന്‍സെക്സ് നേരിയ മുന്നേറ്റം നടത്തി.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി തുടക്കത്തില്‍ മൂന്ന് പോയിന്റ് നഷ്ടത്തോടെ 5394 എന്ന നിലയിലെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. യു എസ്, ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ്.

അമേരിക്കന്‍ ഓഹരി സൂചികയായ ഡൌജോണ്‍സ് 39 പോയിന്റും നസ്ദാക്ക് 23 പോയിന്റും ഇടിഞ്ഞു. ഏഷ്യന്‍, യൂറോപ്യന്‍ വിപണികളും നഷ്ടത്തിലാണ്. ഡി എല്‍ എഫ്, എസ് ബി ഐ, ഒ എന്‍ ജി സി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് ഓഹരികള്‍ ഇടിഞ്ഞു. അതേസമയം, എച്ച് ഡി എഫ് സി, സിപ്ല, മാരുതി, എച്ച് സി എല്‍ ടെക്, റിലയന്‍സ് ഓഹരികള്‍ നേട്ടം കൈവരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :