വിപണികളില്‍ നഷ്ടടത്തോടെ ക്ലോസിംഗ്

മുംബൈ| WEBDUNIA| Last Modified ബുധന്‍, 28 ഏപ്രില്‍ 2010 (16:37 IST)
തുടര്‍ച്ചയായ മൂന്നാം ദിവസവും ആഭ്യന്തര ഓഹരി വിപണികള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 285.27 പോയിന്റ് ഇടിഞ്ഞ് 17405.35 ല്‍ വ്യാപാരം നിര്‍ത്തി. രാവിലെ തുടങ്ങിയ നഷ്ടം അവസാനം വരെ തുടര്‍ന്നു. സെന്‍സെക്സ് ഒരിക്കല്‍ 17344 വരെ ഇടിഞ്ഞിരുന്നു.

സെന്‍സെക്സിലെ നഷ്ടത്തിന് സമാനമായ ഇടിവ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 88 പോയിന്റ് ഇടിഞ്ഞ് 5219.55 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ബി എസ് ഇയില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍ ഓഹരികളാണ് പ്രധാനമായും താഴോട്ടുപോയത്.

ജയപ്രകാശ് അസോസിയേറ്റ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍, ഡി എല്‍ എഫ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ വന്‍ നഷ്ടത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്. അതേസമയം, സണ്‍ ഫാര്‍മ, എസ് ബി ഐ, എ സി സി, എച്ച് യു എല്‍ ഓഹരികള്‍ നേരിയ നേട്ടം കൈവരിച്ചു. ബി എസ് ഇയിലെ 1090 ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ 218 എണ്ണം നേരിയ നേട്ടം കൈവരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :