വിപണി നഷ്ടത്തില്‍ അവസാനിച്ചു

മുംബൈ| PRATHAPA CHANDRAN|
പ്രധാന ഓഹരി സൂചികയായ സെന്‍സെക്സ് വ്യാഴാഴ്ചയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് സൂചികയ്ക്ക് തുടക്കത്തില്‍ നേടിയ ലാഭം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.

ധനമന്ത്രി പി ചിദമ്പരം സാമ്പത്തിക സര്‍‌വെ റിപ്പോര്‍ട്ടില്‍ പതിനൊന്നാം പദ്ധതിയില്‍ പ്രഖ്യാപിത വളര്‍ച്ച നേടാനാവുമെന്ന് പറഞ്ഞു എങ്കിലും അത് വിപണിയെ സ്വാധീനിക്കാന്‍ പര്യാപ്തമായില്ല. സെന്‍സെക്സ് സൂചിക രണ്ട് പോയന്‍റ് നഷ്ടത്തില്‍ 17,824.48 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 17,921.51 എന്ന ഉയര്‍ച്ചയിലും 17,690.16 എന്ന താഴ്ചയിലും എത്തിയിരുന്നു.

എന്നാല്‍, ദേശീയ ഓഹരി സൂചിക നിഫ്റ്റി 17 പോയന്‍റ് ഉയര്‍ച്ചയില്‍ 5825 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസം സെന്‍സെക്സ് 17,825.99 എന്ന പോയന്‍റ് നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :