വിപണി 18,500 കടന്നു

മുംബൈ| WEBDUNIA| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2007 (11:14 IST)

ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ ബുധനാഴ്ചയും മികച്ച ഉയരം തേടിയുള്ള പാച്ചിലിലാണെന്ന് ഓഹരി വൃത്തങ്ങള്‍ സൂചിപ്പിച്ചു. സെന്‍സെക്സ് ബുധനാഴ്ച രാവിലെ 370 പോയിന്‍റ് വര്‍ദ്ധിച്ച് 18,500 എന്ന നില കടന്നു.

ബുധനാഴ്ച രാവിലെ വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 370.13 പോയിന്‍റ് വര്‍ദ്ധിച്ച് 18,650.37 എന്ന നിലയിലെത്തി.

അതുപോലെ തന്നെ ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ ബുധനാഴ്ച രാവിലെ 123.80 പോയിന്‍റ് വര്‍ദ്ധിച്ച് 5,400 എന്ന കടമ്പ കടന്ന് 5,451.05 എന്ന നിലയിലേക്കുയര്‍ന്നു.

ആഗോള ഓഹരി വിപണിയിലെ മികച്ച ഉണര്‍വിനൊപ്പം വിദേശധനത്തിന്‍റെ ഒഴുക്ക് ആഭ്യന്തര ഓഹരി വിപണിയില്‍ തുടരുന്നതും വിപണിയില്‍ മികച്ച ഉണര്‍വിനു കാരണമായിട്ടുണ്ട്.

ഏഷ്യന്‍ ഓഹരി വിപണിയിലെ പ്രധാന വിപണികളില്‍ ഒന്നായ ഹോങ്കോങിലെ ഹാന്‍ സെങ് ബുധനാഴ്ച രാവിലെ 1.51 ശതമാനം വര്‍ദ്ധനയാണ് പ്രകടമാക്കിയത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വീണ്ടും കുറച്ചേക്കും എന്ന അഭ്യൂഹം നിലനില്‍ക്കുന്നതും ഓഹരി വിപണികളില്‍ കാര്യമായ ഉണര്‍വിനു കാരണമാണ്.

അതുപോലെ തന്നെ സിഡ്നി, സിയോള്‍, ജക്കാര്‍ത്ത, ഷാങ്‌ഹായ് വിപണികളും ചൊവ്വാഴ്ച മികച്ച റിക്കോഡ് കുറിച്ചാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :