ബജറ്റ് ദിനത്തില്‍ സൂചിക തിളങ്ങിയില്ല

മുംബൈ| WEBDUNIA|
PRO
റെയില്‍‌വേ ബജറ്റ് പ്രഖ്യാപിച്ചിട്ടും സൂചികകളില്‍ കാര്യമായ ഉണര്‍വ്വുണ്ടാകാതിരുന്നത് ആഭ്യന്തര ഓഹരി വിപണികളെ നിരാശപ്പെടുത്തി. സെന്‍സെക്സും നിഫ്റ്റിയും വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയില്ലെങ്കിലും നേരിയ നഷ്ടത്തിലാണ് മുംബൈ വിപണി ക്ലോസ് ചെയ്തത്.

ബി‌എസ്‌ഇ യില്‍ 22.57 പോയിന്‍റാണ് നഷ്ടമുണ്ടായിരിക്കുന്നത്. 16,263.75 പോയിന്‍റാണ് സെന്‍സെക്സിലെ ക്ലോസിംഗ് നില. 16,328.44 പോയിന്‍റ് മാത്രമാണ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന പോയിന്‍റ് നില. ബി‌എസ്‌ഇ മിഡ്ക്യാപ് സൂചികയില്‍ .49 ശതമാനവും സ്മോള്‍ ക്യാപ് സൂചികയില്‍ .70 ശതമാനവും നഷ്ടമുണ്ടായി.

നിഫ്റ്റി 8.35 പോയിന്‍റ് താഴ്ന്നാണ് ക്ലോസ് ചെയ്തത്. 4861.70 പോയിന്‍റാണ് നിഫ്റ്റിയുടെ ക്ലോസിംഗ് നില. 4880 പോയിന്‍റാണ് സൂചികയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വ്യാപാരനില.

ബി‌എസ്‌ഇ റിയാല്‍റ്റി സൂചിക 0.98 ശതമാനവും ഐടി സൂചിക .05 ശതമാനവും ഉയര്‍ന്നു. അതേസമയം ഹെല്‍‌ത്ത് കെയര്‍ ഇന്‍ഡെക്സ് .56 ശതമാനവും ഓട്ടോ ഇന്‍ഡെക്സ് .21 ശതമാനവും ഊര്‍ജ്ജ സൂചിക .15 ശതമാനവും താഴ്ന്നു. മാരുതി സുസുക്കി, എന്‍‌ടി‌പിസി, ടാറ്റ പവര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍ ആന്‍റ് ടി, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് എന്നിവയാണ് സെന്‍സെക്സില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.

സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍‌സ്, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, റിലയ്ന്‍സ് കമ്മ്യൂണിക്കേഷന്‍സ് ടാറ്റ മോട്ടോഴ്സ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :