ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി

മുംബൈ| WEBDUNIA|
കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച ഓഹരി വിപണിക്ക് തിങ്കളാഴ്ച ഉണര്‍‌വോടെ തുടക്കം. മുംബൈ ഓഹരിവിപണി സൂചിക തുടക്കത്തില്‍ 114 പോയന്റ് ഉയര്‍ന്നു. വിദേശ ഫണ്ടുകളും റീട്ടെയില്‍ നിക്ഷേപകരും സജീവമായതാണ് സൂചികയില്‍ ഉയര്‍ച്ചയ്ക്ക് കാരണമായത്.

കഴിഞ്ഞ സെഷനില്‍ 68.50 പോയന്റ് ഉയര്‍ന്ന സെന്‍സെക്സ് സൂചിക തിങ്കളാഴ്ച തുടക്ക വ്യാപാരത്തില്‍ 114.07 പോയന്റ് ഉയര്‍ന്ന് 17,814.98 എന്ന നിലയില്‍ എത്തി.

ദേശീയ സൂചികയായ നിഫ്റ്റിയിലും സമാനമായ ഉയര്‍ച്ചയാണ് കാണാന്‍ സാധിച്ചത്. നിഫ്റ്റി 33.40 പോയന്റ് ഉയര്‍ന്ന് 5,336.95 എന്ന നിലയില്‍ എത്തിയിരുന്നു.

ക്യാപിറ്റല്‍ ഗുഡ്സ്, പി‌എസ്‌യു, ഓയില്‍ ആന്‍ഡ് ഗ്യാസ്, ബാങ്കിംഗ് എന്നിവയാണ് മികച്ച പ്രകടനം കാഴ്ച വച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :