പുതിയ ഉയരം കണ്ടെത്തി നിഫ്റ്റി

മുംബൈ| Last Modified ശനി, 23 ഓഗസ്റ്റ് 2014 (11:50 IST)
പുതിയ ഉയരം കണ്ടെത്തി രാജ്യത്തെ ഒഹരി സൂചികയായ നിഫ്റ്റി. നിഫ്റ്റി ആദ്യമായി 7900ന് മുകളിലെത്തി.

സെന്‍സെക്സ് 59.44 പോയിന്റ് ഉയര്‍ന്ന് 26419.55ല്‍ എത്തി. 19ന് 26420.67ലായിരുന്നു ക്ളോസിങ്. നിഫ്റ്റി 7929 വരെ ഉയര്‍ന്നശേഷം 22.1 പോയിന്റ് വര്‍ധനയോടെ 7913.20 എന്ന റെക്കോര്‍ഡ് നിലയിലെത്തി.

ഐടി, ബാങ്കിങ് ഓഹരികളുടെ മികച്ച പ്രകടനമാണ് ഓഹരി സൂചികകളെ മികച്ച നിലയിലെത്തിച്ചത്.സാമ്പത്തികവളര്‍ച്ച സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തലും വിപണിയില്‍ ഉണര്‍വുണ്ടാക്കി.

അമേരിക്കന്‍ സാമ്പത്തികരംഗത്തിന്റെ വളര്‍ച്ചയെപ്പറ്റി അവിടുത്തെ കേന്ദ്ര കേന്ദ്രബാങ്കിന്റെ പ്രഖ്യാപനമാണ് ഐടി സ്ഥാപനങ്ങളുടെ ഓഹരികളുടെ മികച്ച പ്രകടനത്തിന് കാരണമാക്കിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :