ഓഹരി വിപണിയില്‍ നേട്ടം

മുംബൈ| ശ്രീകലാ ബേബി| Last Modified ചൊവ്വ, 31 ജനുവരി 2012 (11:06 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 170 പോയന്റിന്റെ നേട്ടത്തോടെ 17,033.44 എന്ന നിലയിലും നിഫ്റ്റി 53.4 പോയന്റിന്റെ നേട്ടത്തോടെ 5,140.70 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ സി ഐ സി ബാങ്ക്, എസ് ബി ഐ, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടി സി എസ്, ടാറ്റ മോട്ടോര്‍സ്, ഡി എല്‍ എഫ്, ടാറ്റ പവര്‍ എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

അതേസമയം എല്‍ ആന്‍ഡ് ടി, കോള്‍ ഇന്ത്യ, എച്ച് യു എല്‍, ഭെല്‍, സിപ്ല എന്നീ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :