ഓഹരി വിപണിയില്‍ തകര്‍ച്ച തന്നെ

മുംബൈ| WEBDUNIA| Last Modified വെള്ളി, 22 ജനുവരി 2010 (17:15 IST)
PRO
രാജ്യാന്തര വിപണികളിലുണ്ടായ തിരിച്ചടികളെ തുടര്‍ന്ന് ആഭ്യന്തര വിപണികള്‍ ഇന്നും തകര്‍ച്ചയോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 191 പോയിന്‍റ് ഇടിഞ്ഞ് 16860 പോയിന്‍റിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 58 പോയിന്‍റ് ഇടിഞ്ഞ് 5036 പോയിന്‍റിലുമാണ് ക്ലോസ് ചെയ്തത്.

റിലയന്‍സിന്‍റേയും ഐടിസിയുടേയും മൂന്നാം പാദ കണക്കുകളാണ് സെന്‍സെക്സിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകറ്റിയത്. ഡിസംബര്‍ 23ന് ശേഷം ആദ്യമായാണ് സെന്‍സെക്സ് 17000 പോയിന്‍റിന് താ‍ഴെ വ്യാപാരം അവസാനിപ്പിക്കുന്നത്. റിയല്‍റ്റി, ഐടി, ബാങ്ക് ഓഹരികളാണ് ഇന്ന് തകര്‍ച്ച നേരിട്ട പ്രധാന ഓഹരികള്‍.

ടാറ്റ സ്റ്റീല്‍, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, ഡി എല്‍ എഫ്, സണ്‍ ഫാര്‍മ, ഒ എന്‍ ജി സി എസിസി, ടി സി എസ്, ഇന്‍ഫോസിസ്, ഐ ഐ ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി എന്നിവയാണ് ഇന്ന് നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍. അതേസമയം ഐടിസി ഓഹരി രണ്ട് ശതമാനം ഉയര്‍ന്നു. ഭെല്‍, റിലയന്‍സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :