നിക്ഷേപകർക്ക് ഇരട്ടിനേട്ടം നൽകി സൊമാറ്റോ, ലിസ്റ്റ് ചെയ്‌തതിന് പിന്നാലെ ഓഹരി വില 138 രൂപയായി

അഭിറാം മനോഹർ| Last Modified വെള്ളി, 23 ജൂലൈ 2021 (12:32 IST)
ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്‌തയുടനെ സൊമാറ്റോയുടെ ഓഹരിവില 51.32 ശതമാനം കുതിച്ചു. വിലയായ 76 രൂപയിൽ നിന്നും 126ലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

വിപണിയിൽ വ്യാപാരം തുടരവെ 20ശതമാനം അപ്പർ സർക്യൂട്ട്(ഒരുദിവസത്തെ അനുവദനീയമായ ഉയർന്നവില)ഭേദിച്ച് ഓഹരി വില 138 രൂപയിലെത്തുകയായിരുന്നു. ഇതോടെ മിനിട്ടുകൾക്കുള്ളിൽ നിക്ഷേപകരുടെ എണ്ണം ഇരട്ടിയായി. ഓഹരിവില കുതിച്ചതോടെ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ വിപണിമൂല്യം ഒരുലക്ഷംകോടി രൂപയായി.

അതേസമയം ഐപിഒക്ക് അപേക്ഷിച്ച റീട്ടെയിൽ നിക്ഷേപകരിൽ ചുരുക്കംപേർക്കുമാത്രമാണ് ഓഹരി അലോട്ട്‌മെന്റ് ലഭിച്ചത്. യു‌പിഐ വഴി അപേക്ഷിച്ചവരുടെ 28 ശതമാനം പേരുടെ അപേക്ഷയും തള്ളിപോയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :