അഭിറാം മനോഹർ|
Last Modified ബുധന്‍, 22 സെപ്റ്റംബര്‍ 2021 (20:21 IST)
മീഡിയ ബ്രോഡ്കാസ്റ്റിംഗ് രംഗത്തെ ഭീന്മാരായ സീ എന്റർടെയിൻമെന്റും സോണി പിക്ച്ചേഴ്സ് ഇന്ത്യയും ലയിക്കുന്നു.ലയനത്തിന് സീ എന്റർടൈന്‍മെന്റ് ലിമിറ്റഡ് ബോർഡ് അനുമതി നൽകി. ഇതോടെ ഓഹരിവിപണിയിൽ സീയുടെ ഓഹരിവില 20 ശതമാനത്തോളം ഉയർന്നു.
ലയനത്തിന് 90 ദിവത്തെ ഇടവേള ലഭിക്കും. ലയനത്തിനുശേഷം പുനീത് ഗോയങ്ക കമ്പനിയുടെ മാനേജിംഗ് ഡയറക്ടും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാകും. ലയനപ്രകാരം സീയിലെ ഓഹരി ഉടമകൾക്ക് 47.07 ശതമാനം ഓഹരി പങ്കാളിത്തമാകും ഉണ്ടാകുക. ബാക്കി ഓഹരികൾ സോണി ഇന്ത്യയ്ക്ക് ലഭിക്കും. ഇന്ത്യയ്ക്കകത്താണ് സീയുടെ സീയുടെ ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ ലഭ്യമെങ്കിൽ ആഗോളതലത്തിൽ സാന്നിധ്യമുള്ള മീഡിയാ വമ്പനാണ് സോണി.