അഭിറാം മനോഹർ|
Last Modified ബുധന്‍, 20 ജനുവരി 2021 (16:41 IST)
50,000 പോയന്റ് എന്ന നാഴികകല്ല് മറികടക്കാൻ സെൻസെക്‌സിന് ഇനി 200 പോയിന്റുകൾ മാത്രം. തുടർച്ചയായ രണ്ടാം ദിവസവും വലിയ ഉണർവാണ് ഓഹരി വിപണിയിൽ ഉണ്ടായത്. സെന്‍സെക്‌സ് 393.83 പോയന്റ് നേട്ടത്തില്‍ 49,792.12ലും നിഫ്റ്റി 123.50 പോയന്റ് ഉയര്‍ന്ന് 14,644.70ലുമാണ് ക്ലോസ്‌ചെയ്തത്.
വ്യാപരത്തിനിടെ സെൻസെക്‌സ് ഒരുവേള 450 പോയന്റിലേറെ ഉയര്‍ന്ന് 49,874 നിലവാരംവരെയെത്തിയിരുന്നു. ബിഎസ്ഇയിലെ 1553 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1407 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 157 ഓഹരികൾക്ക് മാറ്റമില്ല.
ടാറ്റ മോട്ടേഴ്‌സാണ് മികച്ച നേട്ടമുണ്ടാക്കിയത്.അദാനി പോര്‍ട്‌സ്, വിപ്രോ, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികളും മുന്നേറി. പവര്‍ഗ്രിഡ് കോര്‍പ്, ശ്രീ സിമെന്റ്‌സ്, എന്‍ടിപിസി, ഗെയില്‍, എസ്ബിഐ ലൈഫ് എന്നീ ഓഹരികൾ നഷ്ടത്തിലും ക്ലോസ് ചെയ്‌തു.