ഓഹരി വിപണിക്ക് നഷ്ടത്തുടക്കം

മുംബൈ| vishnu| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (10:38 IST)
തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ ഓഹരിവിപണി വീണ്ടും തകര്‍ച്ചയിലേക്കെന്ന് സൂചന. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ വിപണിയില്‍ തകര്‍ച്ച തുടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതിനേക്കാള്‍ നേരിയ നഷ്ടത്തിലാണ് ഇപ്പോള്‍ എന്നത് ഓഹരിയുടമകളില്‍ ആശ്വാസം കൊണ്ടുവന്നിട്ടുണ്ട്.

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 54 പോയന്റ് നഷ്ടത്തില്‍ 28448ലും നിഫ്റ്റി സൂചിക 20 പോയന്റ് നഷ്ടത്തില്‍ 8627ലുമെത്തി. 478 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 224 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ പവര്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫിസി ബാങ്ക്, ഐടിസി, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, എന്‍ടിപിസി, ഗെയില്‍, സെസ സ്റ്റെര്‍ലൈറ്റ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :