മുംബൈ|
VISHNU N L|
Last Modified ബുധന്‍, 24 ജൂണ്‍ 2015 (16:18 IST)
ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 74.70 പോയന്റ് നഷ്ടത്തില്‍ 27729.67ലും നിഫ്റ്റി 20.70 പോയന്റ് താഴ്ന്ന് 8360.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കടബാധ്യതയുമായി ബന്ധപ്പെട്ട് ഗ്രീസിന്റെ നിര്‍ദേശങ്ങള്‍ വായ്പാദാതാക്കള്‍ നിരസിച്ചതാണ് വിപണിയെ പിടിച്ചുലച്ചത്.
വിപണി ക്ലോസ് ചെയ്യുന്നതിന് 15 മിനുട്ട് മുമ്പാണ്
ഗ്രീസിന്റെ നിര്‍ദ്ദേശങ്ങള്‍ നിരസിക്കപ്പെട്ടു എന്ന വാര്‍ത്തകള്‍ വന്നത്. തൊട്ടുപിന്നാലെ വിപണി നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. ലോഹം, ഓയില്‍ ആന്റ് ഗ്യാസ്, റിയാല്‍റ്റി, ഉപഭോക്തൃ ഉത്പന്നങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് പ്രധാനമായും ബാധിച്ചത്.
ഹിന്‍ഡാല്‍കോ, ക്രോംപ്ടണ്‍, പിഎന്‍ബി, ടാറ്റ സ്റ്റീല്‍, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലും ഭേല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, സണ്‍ ഫാര്‍മ, വിപ്രോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.