ഓഹരി വിപണിയും രൂപയും വീണു

മുംബൈ| VISHNU N L| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (10:39 IST)
ഓഹരിവിപണിയിലും രൂപയുടെ മൂല്യത്തിലും തകര്‍ച്ച. വെള്ളിയാഴ്ചയുണ്ടാക്കിയ നേട്ടം നിലനിര്‍ത്താന്‍ ഓഹരിവിപണിക്കായില്ല. വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ
സെന്‍സെക്‌സ് 215 പോയന്റ് ഇടിഞ്ഞു. സെന്‍സെക്സ് 26003ലും നിഫ്റ്റി 63 പോയന്റ് നഷ്ടത്തില്‍ 7918ലുമാണ് വ്യാപാരം ആരംഭിച്ചത്.

434 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 685 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. അതേസമയം, ടാറ്റ മോട്ടോഴ്‌സ്, മാരുതി, സണ്‍ ഫാര്‍മ, ഗെയില്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.

ആദ്യവ്യാപാരത്തില്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായി. ഡോളറിനെതിരെ 19 പൈസയുടെ നഷ്ടത്തില്‍ 65.67 ആണ് രൂപയുടെ മൂല്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :