അഭിറാം മനോഹർ|
Last Modified ചൊവ്വ, 31 ഓഗസ്റ്റ് 2021 (16:54 IST)
ഐടി, പവർ,ഹെൽത്ത്‌കെയർ, മെറ്റൽ ഓഹരികളുടെ കുതിപ്പിൽ രണ്ടാം ദിവസവും റെക്കോഡ് ഉയരം കൈവരിച്ച് സൂചികകൾ. ഇതാദ്യമായി നിഫ്റ്റി 17,000 കടന്നു. പ്രതീക്ഷ ഉണർത്തുന്ന സാമ്പത്തിക സൂചകങ്ങളും യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനവും വിപണിയിൽ രണ്ടാംദിവസവും ഉണർവ് പകർന്നു.
ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഓഹരികളുടെ വിപണിമൂല്യം 250 ലക്ഷംകോടി രൂപ കടന്നു. 662.23 പോയന്റ് ഉയർന്ന് സെൻസെക്‌സ് 57,552.39ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 201.20 പോയന്റ് നേട്ടത്തിൽ 17,132.20ലുമെത്തി. ഭാരതി എയർടെൽ 6.7ശതമാനം ഉയർന്നു.
ഐടി, പവർ, ഹെൽത്ത്‌കെയർ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് തൂടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.5ശതമാനവും നേട്ടമുണ്ടാക്കി.