അഭിറാം മനോഹർ|
Last Modified വെള്ളി, 24 ജൂണ്‍ 2022 (12:20 IST)
യുഎസ്, ഏഷ്യൻ വിപണികളിലെ മുന്നേറ്റത്തെ തുടർന്ന് രാജ്യത്തെ ഓഹരിസൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 500 പോയിൻ്റ് ഉയർന്ന് 52,800ലും നിഫ്റ്റി 150 പോയിൻ്റ് നേട്ടത്തിൽ 15710ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റി ബാങ്ക്,ഐടി,എംഎംസിജി,മെറ്റൽ സൂചികകളെല്ലാം ഇന്ന് നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്,സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്.