അഭിറാം മനോഹർ|
Last Modified ബുധന്‍, 2 ഓഗസ്റ്റ് 2023 (18:24 IST)
അമേരിക്കന്‍ ഓഹരിവിപണിയുടെ റേറ്റിംഗ് താഴ്ത്തിയ ഫിച്ച് റിപ്പോര്‍ട്ടില്‍ തിരിച്ചടി നേരിട്ട് ഏഷ്യന്‍ വിപണി. ഇതോടെ അമേരിക്കന്‍ സര്‍ക്കാര്‍ കടപത്രങ്ങള്‍ക്ക് വില കൂടുകയും വിപണി തകരുകയുമായിരുന്നു. ഇതിന്റെ പ്രതിഫലനം എല്ലാ മാര്‍ക്കറ്റുകളിലും ദൃശ്യമായി.
ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ വന്‍ വീഴ്ചയിലേക്ക് പോയ വിപണിക്ക് പിന്നീട് കരകയറാനായില്ല. സെന്‍സെക്‌സ് ഒരു സമയം ആയിരം പോയിന്റിന് മുകളില്‍ തകര്‍ന്ന് 65,431 വരെയെത്തി.പിന്നീട് ദിനവ്യാപാരം അവസാനിക്കുമ്പോള്‍ സൂചിക676 പോയിന്റ് കുറഞ്ഞ് 65,752ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി207 പോയിന്റ് ഇടിഞ്ഞ് 19,526ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയുടെ നിക്ഷേപക മൂല്യത്തില്‍ നിന്നും 3.5 ലക്ഷം കോടി രൂപയാണ് ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് ഇടിഞ്ഞത്.