മുംബൈ|
JOYS JOY|
Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (18:30 IST)
ഓഹരിവിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 54.40 പോയന്റ് നഷ്ടത്തില്‍ 8326.70ലും സെന്‍സെക്സ് 166.69 പോയന്റ് നഷ്ടത്തില്‍ 27645.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
879 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1789 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ ആന്‍ഡ് ടി, ഡോ.റെഡ്ഡീസ് ലാബ്, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി തുടങ്ങിയവ നേട്ടമുണ്ടാക്കി.
ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, മാരുതി, എസ് ബി ഐ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.