ഓഹരി വിപണിയില്‍ മികച്ച തുടക്കം

 സെന്‍സെക്‌സ് , ഓഹരി വിപണി , നിഫ്റ്റി , സൂചിക
മുംബൈ| jibin| Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (11:02 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 62 പോയന്റ് ഉയര്‍ന്ന് 29443ലും നിഫ്റ്റി സൂചിക 6 പോയന്റ് ഉയര്‍ന്ന് 8929ലുമെത്തി.

365 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 140 ഓഹരികള്‍ നഷ്ടത്തിലുമാണ്. എംആന്റ്എം, സണ്‍ ഫാര്‍മ, ഐടിസി, സിപ്ല, ബജാജ് ഓട്ടോ, ഭേല്‍, ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്റ്ടി തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഗെയില്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

പിപാവ് ഡിഫെന്‍സിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനെതുടര്‍ന്ന് റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചറിന്റെ ഓഹരി വിലയില്‍ രണ്ട് ശതമാനം നേട്ടമുണ്ടായി. അതേസമയം, പിപാവ് ഡിഫെന്‍സിന്റെ ഓഹരിവില 10 ശതമാനം താഴ്ന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :